ഉപ്പൂറ്റി അഥവാ കുതികാൽ വേദനയുടെ മുഖ്യ കാരണം പ്ലാന്റാർ ഫേഷ്യയ്റ്റിസ്
ആണ്. ഉപ്പൂറ്റിയെ പാദത്തിനോട് ബന്ധിപ്പിക്കുന്ന അതിശക്തമായ ഒരു നാടയാണ്
പ്ലാന്റാർ ഫേഷ്യ. ഇതിനു ഉണ്ടാകുന്ന വ്യതിയായാനങ്ങൾ വേദനയ്ക്ക്
കാരണമാകുന്നു.
പ്രശ്നത്തിന്റെ കാരണം മനസിലാക്കുകയും അതിനനുസരിച്ച് ചികിത്സാ
സംവിധാനം നടപ്പാക്കുകയും ചെയ്യുക എന്നുള്ളത് ഇതിന്റെ ചികിത്സയ്ക്ക്
വളരെ പ്രധാനമാണ് . ശാശ്വതമായ പരിഹാരത്തിന് കാര്യാകാരണങ്ങൾ
മനസ്സിലാക്കേണ്ടത് വളരെയധികം പ്രധാനമാണ്.
മിക്ക കേസുകളിലും, പ്രത്യേകമായ, തിരിച്ചറിയാൻ കഴിയാത്ത കാരണമില്ലാതെ,
പ്ലാന്റാർ ഫേഷ്യയ്റ്റിസ് വികസിക്കുന്നു. അതിനു സാധാരണമായി കണ്ടു വരുന്ന
കാരണങ്ങൾ ഇവയാണ്
1. കണംകാലിലെ ഇറുകിയ പേശികൾ
2. വളരെ ഉയർന്ന പാദ ഘടന (high plantar arch)
3. പരന്ന പാദ ഘടന (flat feet)
4. ആവർത്തിച്ചുള്ള ആഘാതം (ഓട്ടം / സ്പോർട്സ്)
5. പാദത്തിന്റെ വർദ്ധിച്ച പ്രവർത്തനം
ഉപ്പൂറ്റിയിലെ എല്ലു വളർച്ച
പലപ്പോഴും ഈ വേദനയുടെ പ്രധാന കാരണമായി ഉപ്പൂറ്റിയിൽ ഉണ്ടാകുന്ന എല്ലു
വളർച്ചയെയാണ് കരുതുന്നത്. എന്നാൽ പത്തിൽ ഒരാളിൽ മാത്രമേ ഈ വളർച്ച
കണ്ടു വരാറുള്ളൂ. അതേസമയം ഈ വളർച്ച കണ്ടുവരുന്ന ഇരുപതിൽ ഒരാളിൽ
(5%) മാത്രാമാണ് വേദന പ്രകടമാകുന്നത്.
രോഗനിർണയത്തിലെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ:
കുതികാൽ വേദന
നീണ്ട ഒരു കാർ യാത്രയ്ക്ക് ശേഷം, രാവിലെ ഉറങ്ങി ഏണിച്ചയുടനെ, അല്ലെങ്കിൽ
ദീർഘകാലം വിശ്രമിച്ച ശേഷമുള്ള ആദ്യത്തെ ചില പടികൾ.
കുറച്ച് സമയം നടക്കുമ്പോൾ വേദന കുറയുകയും
വ്യായാമം അഥവാ പ്രവർത്തനത്തിനു ശേഷം വേദന കൂടുന്നത്.
ഫിസിയോതെറാപ്പി ചികിത്സാ രീതി
1.സ്ട്രെച്ചിങ് തെറാപ്പി
2.പാദ ഘടന അനുസരിച്ചുള്ള പാദരക്ഷകൾ
3.പ്ലാന്റാർ ഫേഷ്യയുടെയും കണങ്കാൽ പേശികളുടെയും വ്യായാമങ്ങൾ
ചികിത്സാ രീതി ഓരോ വ്യക്തിക്കും വെവ്വേറെയാകുന്നു. വിശദമായ ഒരു
പരിശോധനയ്ക്കു ശേഷം മാത്രമേ വ്യക്തിഗതമായ ഒരു ചികിത്സാ
നടത്തുവാൻ കഴിയുകയുള്ളു.
ദി ഫിസിയോ ക്ലിനിക് എന്ന സംരംഭം , നിങ്ങൾക്കു ഈ വ്യാധിയിൽ
നിന്നും ഉടനടി ആശ്വാസം നൽകുന്നു. ഞങ്ങളുടെ വിദഗ്ധരായ
ഫിസിയോതെറാപ്പിസ്റ്റുകൾ നിങ്ങളുടെ വീട്ടിൽ എത്തി, വേണ്ടും വിധം
വിശകലനം ചെയ്തു വ്യക്തമായ ചികിത്സായെ പറ്റി പറഞ്ഞു തരുകയും ,
നിങ്ങളുടെ സൗകര്യാനുസരണം വീട്ടിൽ വന്നു ചികിതസിക്കുന്നതുമാണ്.
ഞങ്ങളുടെ സേവനം ഇപ്പോൾ തിരുവനന്തപുരം നഗരത്തിൽ മാത്രമാണ്
ലഭ്യം. കൂടുതൽ വിവരങ്ങൾക്കായി 7708911791 എന്ന നമ്പറിലോ അല്ലെങ്കിൽ
www .thephysioclinic.co എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.